'എന്റെ ജീവിതം മാറ്റിയാള്‍...', പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രനൊപ്പം വിനയ് ഫോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (09:06 IST)

പ്രേമം റിലീസായി ആറ് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. തന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച പ്രേമത്തിനു ശേഷം വീണ്ടും അല്‍ഫോണ്‍സ് പുത്രനൊപ്പം വിനയ് ഫോര്‍ട്ട് കൈകോര്‍ക്കുകയാണ്. വിലമതിക്കാനാവാത്ത ഫോട്ടോയാണെന്ന് പറഞ്ഞു കൊണ്ടാണ് സന്തോഷം വിനയ് പങ്കുവെച്ചത്.

'എന്റെ ജീവിതത്തെ മാറ്റിമറിച്ച അല്‍ഫോണ്‍സ് പുത്രനൊപ്പം ഒരു വിലമതിക്കാനാവാത്ത ഫോട്ടോ. നിങ്ങളോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം.'-വിനയ് ഫോര്‍ട്ട് കുറിച്ചു.

ഗോള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. നയന്‍താരയും പൃഥ്വിരാജുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നയന്‍താര സെറ്റിലെത്തിയ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :