1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Padavettu

നിവിന്‍ പോളിയുടെ 'പടവെട്ട്' ഉടന്‍ ഷൂട്ടിംഗ് പുനരാരംഭിക്കും :സണ്ണി വെയ്ന്‍

സണ്ണി വെയ്ന്‍
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിന്‍പോളി ചിത്രമാണ് പടവെട്ട്.ഇതുവരെ കാണാത്ത മേയ്‌ക്കോവറിലാണ് നടന്‍ ചിത്രത്തില്‍ എത്തുന്നത്.നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സണ്ണി വെയ്ന്‍ ആണ് നിര്‍മ്മിക്കുന്നത്. ചിത്രത്തെക്കുറിച്ച് ഒരു അപ്‌ഡേറ്റ് സണ്ണിവെയ്ന്‍ നല്‍കി.
 
പടവെട്ട് അവസാന ഷെഡ്യൂള്‍ ഷൂട്ട് ഉടന്‍ പുനരാരംഭിക്കുമെന്ന് സണ്ണിവെയ്ന്‍ പറഞ്ഞു.
 
അദിതി ബാലനാണ് നായിക.മഞ്ജുവാര്യര്‍,ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
അടുത്ത ലേഖനം
ഷൈന്‍ ടോം ചാക്കോയ്ക്ക് പിറന്നാള്‍ സമ്മാനം, സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി 'അടി' ടീം