ഡ്യൂൺ പ്രീക്വൽ സീരീസുമായി എച്ച് ബി ഒ, പ്രധാനതാരങ്ങളിൽ ഒരാളായി തബു!

Tabu, Dune
അഭിറാം മനോഹർ| Last Modified ചൊവ്വ, 14 മെയ് 2024 (13:43 IST)
Tabu, Dune
ലോകമെങ്ങുമുള്ള സിനിമാപ്രേമികളെ വിസ്മയിപ്പിച്ച ഡ്യൂണ്‍ സിനിമ സീരീസിന്റെ പ്രീക്വല്‍ ഒരുങ്ങുന്നു. എച്ച് ബി ഒയില്‍ വെബ് സീരീസായാണ് ഡ്യൂണ്‍ സിനിമയ്ക്ക് മുന്‍പുള്ള കഥ പറയുന്നത്. വെബ് സീരീസില്‍ നിര്‍ണായകമായ ഒരു കഥാപാത്രത്തെ ബോളിവുഡ് നടിയായ തബു അവതരിപ്പിക്കുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. ഡ്യൂണ്‍: പ്രൊഫസി എന്ന പേരില്‍ ഒരുങ്ങുന്ന സീരീസില്‍ മുഴുനീളമുള്ള കഥാപാത്രത്തെയാകും തബു അവതരിപ്പിക്കുകയെന്ന് അന്തര്‍ദേശീയ മാധ്യമമായ വെറൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രയാന്‍ ഹെര്‍ബെര്‍ട്ടും കെവിന്‍ ജെ ആന്‍ഡേഴ്‌സണും ചേര്‍ന്ന് രചിച്ച സിസ്റ്റര്‍ഹുഡ് ഓഫ് ഡ്യൂണ്‍ എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് 2019ല്‍ ചെയ്യാനിരുന്ന സീരീസാണിത്. ഫ്രാങ്ക് ഹെര്‍ബെര്‍ട്ടിന്റെ ഡ്യൂണ്‍ എന്ന നോവലില്‍ പറയുന്ന കാലത്തിന് 10,000 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കഥയാണ് സീരീസില്‍ പറയുന്നത്. ഡെന്നീ വില്ലന്യൂവിന്റെ ഡ്യൂണ്‍ സിനിമയ്ക്ക് പ്രീക്വലായിരിക്കും ഈ സീരീസ്.
ഈ വര്‍ഷം പുറത്തിറങ്ങിയ ക്രൂ ആണ് തബുവിന്റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സിനിമ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :