ഒരിക്കലും യോജിക്കാത്ത പങ്കാളിയെയാണ് ലഭിക്കുന്നതെങ്കിലോ? എന്തുകൊണ്ട് വിവാഹം ചെയ്തില്ലെന്ന ചോദ്യത്തിന് തബുവിന്റെ മറുപടി

അഭിറാം മനോഹർ| Last Modified ചൊവ്വ, 28 നവം‌ബര്‍ 2023 (18:47 IST)
തെന്നിന്ത്യയിലും ബോളിവുഡിലുമെല്ലാം നിരവധി ആരാധകരുള്ള നടിയാണ് തബു. 1985 മുതല്‍ വെള്ളിത്തിരയില്‍ സജീവമായി നില്‍ക്കുന്ന താരത്തിന് നിലവില്‍ 52 വയസ്സ് പ്രായമുണ്ട്. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴും സ്വകാര്യജീവിതത്തില്‍ താരം തനിച്ചാണ്. എന്തുകൊണ്ട് ഇത്ര പ്രായമായിട്ടും വിവാഹജീവിതത്തിലേക്ക് കടന്നില്ലെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് താരം.

നമ്മള്‍ തനിച്ചാണെങ്കില്‍ ഏകാന്തതയേയും ഒറ്റപ്പെടലിനെയുമെല്ലാം മറികടന്ന് പോകാനുള്ള വഴികള്‍ കണ്ടെത്താന്‍ നമുക്ക് സാധിക്കും. എന്നാല്‍ ഒരിക്കലും ഒത്തുപോകാന്‍ പറ്റാത്ത ഒരാളാണ് പങ്കാളിയായുള്ളതെങ്കില്‍ ആ അവസ്ഥ ഒറ്റപ്പെടലിനേക്കാള്‍ മോശമായിരിക്കും. സ്ത്രീക്കും പുരുഷനുമിടയിലെ ബന്ധം സങ്കീര്‍ണ്ണമാണ്. ചെറിയ പ്രായത്തില്‍ നമുക്ക് സ്‌നേഹത്തെ പറ്റി ഒരു സങ്കല്‍പ്പമുണ്ടാകാം. എന്നാല്‍ പ്രായം കൂടുന്നതിനനുസരിച്ച് ഇതില്‍ മാറ്റങ്ങള്‍ വരും.

എനിക്ക് എന്റേതായ ലോകം പടുത്തുയര്‍ത്തണമെന്നായിരുന്നു ആഗ്രഹം. ഞാന്‍ അതിനോട് ശ്രമിച്ചില്ലെങ്കില്‍ എന്റെ കഴിവിനോട് ഞാന്‍ കാണിക്കുന്ന നീതികേടാകുമായിരുന്നു. 2 വ്യക്തികളും പരസ്പരം ജീവിതത്തില്‍ വളര്‍ച്ച നേടുകയെന്നാണ് റിലേഷന്‍ഷിപ്പിന്റെ അടിസ്ഥാനം. അതിന് ഓരോ വ്യക്തിയും സ്വതന്ത്രരായിരിക്കണം. അല്ലാതെ ഒരാളെ അടിച്ചമര്‍ത്തുകയല്ല വേണ്ടത്. തബു പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :