11 വർഷത്തെ വിവാഹജീവിതം അവസാനിപ്പിച്ച് ജി വി പ്രകാശ് കുമാറും സൈന്ധവിയും, ഏറെ ആലോചിച്ചെടുത്ത തീരുമാനമെന്ന് താരങ്ങൾ

G V Prakashkumar, Saindhavi
അഭിറാം മനോഹർ| Last Modified ചൊവ്വ, 14 മെയ് 2024 (12:23 IST)
G V Prakashkumar, Saindhavi
തമിഴ് സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും തങ്ങളുടെ വിവാഹജീവിതം അവസാനിപ്പിച്ചു. സുദീര്‍ഘമായ ആലോചനകള്‍ക്കപ്പുറം പിരിയാനുള്ള തീരുമാനം രണ്ടുപേരും ചേര്‍ന്ന് എടുക്കുകയായിരുന്നുവെന്ന് സമൂഹമാധ്യങ്ങളില്‍ ഇരുവരും അറിയിച്ചു.


പരസ്പര ബഹുമാനം നിലനിര്‍ത്തികൊണ്ട് ഇരുവരുടെയും മനസമാധാനവും ഉന്നമനവും ലക്ഷ്യമാക്കിയുള്ള തീരുമാനമാണിത്. ഏറെ വ്യക്തിപരമായ ഈ മാറ്റത്തിന്റെ സമയത്ത് ഞങ്ങളുടെ സ്വകാര്യത മനസിലാക്കാനും മാനിക്കാനും മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ഞങ്ങള്‍ അപേക്ഷിക്കുന്നു. പിരിയുകയാണെന്ന് തിരിച്ചറിയുമ്പോള്‍ തന്നെ ഞങ്ങള്‍ക്കെടുക്കാവുന്നതില്‍ ഏറ്റവും മികച്ച തീരുമാനമാണിതെന്ന് മനസിലാക്കുന്നു. പ്രയാസമേറിയ ഈ സമയത്ത് നിങ്ങളുടെ മനസിലാക്കലിനും പിന്തുണയ്ക്കും നന്ദി. സൈന്ധവി കുറിച്ചു. ഇതേ കത്ത് തന്നെ ജി വി പ്രകാശ് കുമാറും പങ്കുവെച്ചു.

2013ല്‍ വിവാഹിതരായ ഇരുവര്‍ക്കും അന്‍വി എന്ന മകളുണ്ട്. സ്‌കൂള്‍ കാലം മുതല്‍ തന്നെ അടുപ്പമുള്ളവരാണ് സൈന്ധവിയും ജി വി പ്രകാശ് കുമാറും. ജെന്റില്‍ മാന്‍ എന്ന സിനിമയില്‍ എ ആര്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജി വി പ്രകാശ് കുമാര്‍ സിനിമാരംഗത്ത് വന്നത്. കര്‍ണാടക സംഗീതജ്ഞയായ സൈന്ധവി 12 വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. തമിഴ് സിനിമയില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ സൈന്ധവി ആലപിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :