അമ്പാനൊപ്പം അഭിനയിച്ച് കൊതി തീർന്നിട്ടില്ല, രണ്ടാം ഭാഗമുണ്ടെങ്കിൽ ഉറപ്പായും ചെയ്യുമെന്ന് ഫഹദ്

Fahad Fazil, Sajin Gopu, Aavesham
അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 മെയ് 2024 (20:10 IST)
Fahad Fazil, Sajin Gopu, Aavesham
അടുത്തിടെ തിയേറ്ററുകളില്‍ പ്രേക്ഷകര്‍ ഏറ്റവും ആഘോഷിച്ച സിനിമയാണ്‍ ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം എന്ന സിനിമ. തിയേറ്ററില്‍ നിന്നും 150 കോടിയിലേറെ കളക്ട് ചെയ്ത സിനിമയ്ക്ക് ഒടിടിയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കമ്പ്‌ലീറ്റ് ഫഹദ് ഫാസില്‍ ഷോയെന്ന വിശേഷണമുണ്ടെങ്കിലും ഫഹദിനൊപ്പം സജിന്‍ ഗോപു ചെയ്ത അമ്പാന്‍ എന്ന കഥാപാത്രവും വലിയ കയ്യടിയാണ് നേടുന്നത്.


സിനിമയില്‍ ഫഹദ് അവതരിപ്പിക്കുന്ന രംഗണ്ണന്റെ വിശ്വസ്ഥനായ അനുയായിയാണ് അമ്പാന്‍. രംഗയോടുള്ള സ്‌നേഹവും ആദരവും നിറഞ്ഞ കഥാപാത്രം പെട്ടെന്ന് തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഫഹദിനൊപ്പമുള്ള അമ്പാന്റെ രംഗങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ ആവേശത്തിന് ഒരു സെക്കന്‍ഡ് പാര്‍ട്ട് ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെങ്കില്‍ അതിന് ഒരൊറ്റ കാരണം സജിന്‍ ഗോപുവാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഫഹദ്. എനിക്ക് പുള്ളിയെ ഭയങ്കരമായി ഇഷ്ടപ്പെട്ടു. എന്തൊരു പെര്‍ഫോമന്‍സാണ് സിനിമയില്‍ അദ്ദേഹം നല്‍കിയിരിക്കുന്നത്. അമ്പാന്റെ പ്രകടനത്തെ പറ്റി ഫഹദ് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :