അനുബന്ധ വാര്‍ത്തകള്‍
- അവസാന റൗണ്ടിൽ ഫഹദും ബിജു മേനോനുമായി മത്സരം, ഒടുവിൽ മികച്ച നടനായി ജയസൂര്യ
- ആദ്യത്തെ സംസ്ഥാന അവാര്‍ഡ്,പിന്നണി ഗായികയ്ക്കുളള പുരസ്കാരം നേടി നിത്യ മാമന്, അഭിമാനിക്കുന്നുവെന്ന് കൈലാസ് മേനോന്
- കെട്ടിപ്പിടിച്ച് മകന്, മുത്തമേകി സരിത; 'മികച്ച നടന്' ജയസൂര്യയുടെ വീട്ടില്‍ നിന്നുള്ള കാഴ്ച
- ജയസൂര്യയെ തേടി വീണ്ടുമൊരു സംസ്ഥാന അവാര്‍ഡ് കൂടി
- സിനിമയുടെ കലാമൂല്യം ഉയര്‍ത്തിയുള്ള അവാര്‍ഡ്,ജയസൂര്യക്കുള്ള പുരസ്കാരം അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്: മനോജ് കെ ജയന്
5 സംസ്ഥാന അവാര്‍ഡുകള്‍, പുരസ്കാര നേട്ടത്തില്‍ മുന്നില്‍ 'സൂഫിയും സുജാതയും', സന്തോഷം പങ്കുവെച്ച് നിര്‍മ്മാതാക്കള്‍
അന്‍പത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ അഞ്ച് പുരസ്കാരങ്ങള്‍ നേടിയ ഏക ചിത്രമായിമാറി സൂഫിയും സുജാതയും.
മികച്ച ഗാനം, മികച്ച ബാക്ക്ഗ്രൗണ്ട് മ്യൂസിക്, മികച്ച സൗണ്ട് മിക്സിങ്, മികച്ച കൊറിയോഗ്രാഫി, മികച്ച പിന്നണി ഗായിക ഉള്‍പ്പെടെ അഞ്ച് അവാര്‍ഡുകള്‍ നേടി ചിത്രം.
സംവിധായകന് ഷാനവാസ് ഈ ലോകത്ത് ഇല്ലെങ്കിലും അദ്ദേഹത്തിനായി അവാര്‍ഡുകള്‍ സമര്‍പ്പിക്കുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. മലയാളത്തിലെ ആദ്യത്തെ ഒ.ടി.ടി റിലീസ് ചിത്രം.കോവിഡ്-19 പകര്‍ച്ച വ്യാധി കാരണം, ചിത്രം ആമസോണ്‍ പ്രൈമില്‍ 2020 ജൂലൈ 3 ന് റിലീസ് ചെയ്തു.
നരണിപുഴ ഷാനവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത റൊമാന്റിക് ത്രില്ലറില്‍ ജയസൂര്യ, അദിതി റാവു ഹൈദരി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
പ്രണയത്തിന് ഒപ്പം സംഗീതത്തിനു പ്രാധാന്യം നല്കുന്ന ചിത്രത്തിന് എം. ജയചന്ദ്രനാണ് സംഗീതം ഒരുക്കിയത്.