1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jayasurya Best Actor award

കെട്ടിപ്പിടിച്ച് മകന്‍, മുത്തമേകി സരിത; 'മികച്ച നടന്‍' ജയസൂര്യയുടെ വീട്ടില്‍ നിന്നുള്ള കാഴ്ച

Jayasurya
'വെള്ളം' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് 2020 ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജയസൂര്യ കരസ്ഥമാക്കിയത്. വാശിയേറിയ പോരാട്ടമാണ് മികച്ച നടനെ തിരഞ്ഞെടുക്കാനുള്ള കാറ്റഗറിയില്‍ നടന്നത്. ഫഹദ് ഫാസില്‍, ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ പ്രമുഖ നടന്‍മാരെല്ലാം അവസാന നിമിഷം വരെ മത്സരരംഗത്തുണ്ടായിരുന്നു. 
 
വീട്ടില്‍ കുടുംബസമേതമാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം തനിക്കാണെന്ന വാര്‍ത്ത ജയസൂര്യ അറിയുന്നത്. മന്ത്രി സജി ചെറിയാന്‍ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ ഭാര്യ സരിതയും മക്കളും ജയസൂര്യക്കൊപ്പമുണ്ടായിരുന്നു. ജയസൂര്യയുടെ വീട്ടില്‍ നിന്നുള്ള ആഘോഷനിമിഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഭാവനയ്‌ക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച് റിമി ടോമി