സിനിമയുടെ കലാമൂല്യം ഉയര്‍ത്തിയുള്ള അവാര്‍ഡ്,ജയസൂര്യക്കുള്ള പുരസ്‌കാരം അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്: മനോജ് കെ ജയന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 16 ഒക്‌ടോബര്‍ 2021 (16:02 IST)

2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം നേടി. കപ്പേള എന്ന സിനിമയിലൂടെ അന്ന ബെന്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.സിനിമയുടെ കലാമൂല്യം ഉയര്‍ത്തിയുള്ള അവാര്‍ഡ് പ്രഖ്യാപനമെന്നും ജയസൂര്യക്കുള്ള പുരസ്‌കാരം അര്‍ഹതയ്ക്കുള്ള അംഗീകാരമാണെന്നും മനോജ് കെ ജയന്‍ പറഞ്ഞു.

മനോജ് കെ ജയന്റെ വാക്കുകള്‍

'സിനിമയുടെ കലാമൂല്യം ഉയര്‍ത്തിയുള്ള അവാര്‍ഡ് പ്രഖ്യാപനം ഇത്തവണയും ഉണ്ടായിരിക്കുന്നു. ജയസൂര്യക്കുള്ള പുരസ്‌കാരം അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് .ഹൃദയം നിറഞ്ഞ ആശംസകള്‍ ജയസൂര്യ, അന്ന ബെന്‍ , ജിയോ ബേബി , സിദ്ധാര്‍ഥ് ശിവ. സ്‌ക്രിപ്റ്റ് , സംഗീതം ഉള്‍പ്പെടെ എല്ലാ മേഖലകളിലും പുരസ്‌കാരം നേടിയ എല്ലാവര്ക്കും ആശംസകള്‍. ഇത്തവണ ജ്യൂറിക്ക് മുന്‍പില്‍ എത്തിയ പേരുകള്‍ എല്ലാം മികച്ച അര്‍ഹതയുള്ളവരുടെത് തന്നെയാണ്. അവര്‍ക്കും ആശംസകള്‍'- മനോജ് കെ ജയന്‍ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :