ആദ്യത്തെ സംസ്ഥാന അവാര്‍ഡ്,പിന്നണി ഗായികയ്ക്കുളള പുരസ്‌കാരം നേടി നിത്യ മാമന്‍, അഭിമാനിക്കുന്നുവെന്ന് കൈലാസ് മേനോന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 16 ഒക്‌ടോബര്‍ 2021 (17:24 IST)

മലയാളത്തിലെ ആദ്യ ഒടിടി റിലീസ് ചിത്രമായ സൂഫിയും സുജാതയും സംഗീതത്തിനും പ്രാധാന്യം നല്‍കിയായിരുന്നു ഒരുക്കിയത്. സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് ഈ ലോകത്ത് ഇല്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമയിലെ ഗാനത്തിലൂടെ മികച്ച പിന്നണി ഗായികയ്ക്കുളള പുരസ്‌കാരം നിത്യ മാമന്‍ നേടി. നിന്നെക്കുറിച്ച് അഭിമാനിക്കുന്നു എന്നാണ് സംഗീതസംവിധായകന്‍ കൈലാസ് മേനോന്‍ നിത്യയ്ക്ക് അവാര്‍ഡ് ലഭിച്ച സന്തോഷം പങ്കു വെച്ചു കൊണ്ട് പറഞ്ഞത്.















A post shared by Kailas (@kailasmenon2000)

'നിന്റെ ആദ്യത്തെ കേരള സംസ്ഥാന അവാര്‍ഡിന് അഭിനന്ദനങ്ങള്‍.
നിന്നെക്കുറിച്ച് വളരെ അഭിമാനിക്കുന്നു. നിനക്ക് ഇത് പൂര്‍ണ്ണമായും അര്‍ഹിക്കുന്നു'- കൈലാസ് മേനോന്‍ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :