ജയസൂര്യയെ തേടി വീണ്ടുമൊരു സംസ്ഥാന അവാര്‍ഡ് കൂടി

കെ ആര്‍ അനൂപ്| Last Updated: ശനി, 16 ഒക്‌ടോബര്‍ 2021 (16:10 IST)

വീണ്ടുമൊരു സംസ്ഥാന അവാര്‍ഡ് കൂടി ജയസൂര്യയെ തേടി എത്തുകയാണ്. എന്നും വേറിട്ട കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുവാന്‍ പ്രത്യേകശ്രദ്ധ പുലര്‍ത്താറുണ്ട് നടന്‍. 2020 ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം പ്രജേഷ് സെന്നിന്റെ വെള്ളത്തിലൂടെ ജയസൂര്യയ്ക്ക് ലഭിച്ചിരിക്കുകയാണ്.


മുഴുക്കുടിയനായ മുരളി നമ്പ്യാര്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ ആ യുവാവിനെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ നിയന്ത്രിതമായ ഭാവാവിഷ്‌കാരങ്ങളോടെ അനായാസമായി അദ്ദേഹം അവതരിപ്പിച്ചു. ഈ അഭിനയമികവിന് ആണ് അവാര്‍ഡ് എന്ന് ജൂറി പറഞ്ഞു.

2018 ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ജയസൂര്യയെ തേടിയെത്തിയിരുന്നു.പ്രജേഷ് സെന്നിന്റെ സംവിധാനത്തിലുള്ള ചിത്രമായ ക്യാപ്റ്റനിലൂടെയും രഞ്ജിത് ശങ്കറിന്റെ ഞാന്‍ മേരിക്കുട്ടിയിലൂടെയും ആയിരുന്നു കഴിഞ്ഞ തവണ അവാര്‍ഡ് അദ്ദേഹത്തിനു ലഭിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :