1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Students should learn about indian kings, akshay kumar

ചരിത്ര പുസ്തകങ്ങളിൽ അധിനിവേശക്കാർ: ഇന്ത്യയുടെ രാജാക്കന്മാരെ പറ്റിയും പഠിപ്പിക്കണമെന്ന് അക്ഷയ് കുമാർ

ചരിത്രം
രാജ്യത്തെ ചരിത്ര പുസ്തകങ്ങളിൽ അധിനിവേശക്കാരെക്കുറിച്ച് മാത്രമാണ് പറഞ്ഞിരിക്കുന്നതെന്ന് ബോളിവുഡ് താരം അക്ഷയ്‌കുമാർ. ഇന്ത്യയുടെ രാജാക്കന്മാരെ പറ്റി ഒരു പുസ്തകങ്ങളിലും പറയുന്നില്ലെന്നും അക്ഷയ് അഭിപ്രായപ്പെട്ടു. താരം അഭിനയിച്ച സാമ്രാട്ട് പൃഥ്‌വിരാജിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
മുഗൾ രാജാക്കന്മാരെ പറ്റി പഠിപ്പിക്കുന്നതിനൊപ്പം ഇന്ത്യൻ രാജാക്കന്മാരെ പറ്റിയും പഠിപ്പിക്കണമെന്ന് വിദ്യാഭ്യാസമന്ത്രിയോട് ആവശ്യപ്പെടുക്കുമെന്നും അക്ഷയ്കുമാർ പറഞ്ഞു.ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മിസ് വേള്‍ഡ് മാനുഷി ഛില്ലറും മറ്റ് അണിയറപ്രവര്‍ത്തകരും അക്ഷയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
അടുത്ത ലേഖനം
ലൈല ഓ ലൈലയ്ക്ക് ശേഷം മോഹന്‍ലാലും ജോഷിയും ഒന്നിക്കുന്നു !