അഭിറാം മനോഹർ|
Last Updated:
വെള്ളി, 1 ഏപ്രില്‍ 2022 (10:34 IST)
ലഖ്‌നൗവിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഐപിഎല്ലിൽ ചരിത്രം കുറിച്ച് സിഎസ്‌കെ താരം ഡ്വയ്‌ൻ ബ്രാവോ. മത്സരത്തിൽ ഒരു വിക്കറ്റ് നേടിയ താരം ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്‌ത്തുന്ന താരമായി. 153 മത്സരങ്ങളില്‍ നിന്നും 171 വിക്കറ്റുകളാണ് ബ്രാവോ പേരിലാക്കിയത്.
ശ്രീലങ്കന്‍ താരവും രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിംഗ് കോച്ചുമായ ലസിത് മലിംഗയുടെ റെക്കോഡാണ് താരം മറികടന്നത്. മുൻ മുംബൈ ഇന്ത്യൻ ഫാസ്റ്റ് ബൗളറായിരുന്ന ലസിത്
മലിംഗ 122 മത്സരങ്ങളിൽ നിന്നാണ് 170 വിക്കറ്റ് സ്വന്തമാക്കിയത്.166 വിക്കറ്റ് എടുത്ത അമിത് മിശ്ര, 157 വിക്കറ്റ് എടുത്ത പീയൂഷ് ചൗള, 150 വിക്കറ്റ് എടുത്ത ഹര്‍ഭജന്‍ എന്നിവരാണ് തൊട്ടുപിന്നിലുള്ളത്.