ലൈല ഓ ലൈലയ്ക്ക് ശേഷം മോഹന്‍ലാലും ജോഷിയും ഒന്നിക്കുന്നു !

രേണുക വേണു| Last Modified ബുധന്‍, 1 ജൂണ്‍ 2022 (20:48 IST)

മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടുകളില്‍ ഒന്നായ ജോഷി-മോഹന്‍ലാല്‍ ടീം വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു മാസ് മസാല ചിത്രത്തിനു വേണ്ടി മോഹന്‍ലാല്‍ ജോഷിക്ക് ഡേറ്റ് കൊടുത്തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം തന്നെ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചേക്കും.

2015 ല്‍ പുറത്തിറങ്ങിയ ലൈല ഓ ലൈലയാണ് ജോഷി-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ അവസാന ചിത്രം. ഈ സിനിമ തിയറ്ററുകളില്‍ വമ്പന്‍ പരാജയമായിരുന്നു. അതിനു മുന്‍പ് മോഹന്‍ലാലിനൊപ്പം ജോഷി ചെയ്ത ലോക്പാലും പൂര്‍ണ പരാജയമായി. തുടര്‍ച്ചയായ രണ്ട് പരാജയ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലിനൊപ്പം ജോഷി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

അഭിലാഷ് എന്‍ ചന്ദ്രനാണ് തിരക്കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിക്കുന്നത്. മോഹന്‍ലാല്‍-ജോഷി കൂട്ടുകെട്ടിന്റെ ആദ്യ സിനിമ ജനുവരി ഒരു ഓര്‍മയാണ്. പിന്നീട് മോഹന്‍ലാലിനൊപ്പം നിരവധി ഹിറ്റ് സിനിമകള്‍ ജോഷി ചെയ്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :