ഇനി ചരിത്രം ഭീഷ്മപര്‍വ്വത്തേയും നന്‍പകല്‍ നേരത്ത് മയക്കത്തേയും കൂട്ടി വായിക്കും: സാജിദ് യഹിയ

കെ ആര്‍ അനൂപ്| Last Modified ശനി, 19 മാര്‍ച്ച് 2022 (08:48 IST)

മമ്മൂട്ടിയുടെ വലിയ ആരാധകനാണ് നടനും സംഗീത സംവിധായകനുമായ സാജിദ് യാഹിയ. ഉറങ്ങിക്കിടന്നിരുന്ന ബോക്‌സ് ഓഫീസിനെ ഒരു ഭീഷ്മ കൊണ്ട് അയാള്‍ ഭസ്മമാക്കുമ്പോള്‍ മറു വശത്തൊരു ഉച്ചമയക്കത്തില്‍ മലയാളി മനസിനെ നടനം കൊണ്ട് കീഴ്‌പ്പെടുത്താനുള്ള പുറപ്പാടിലാണ് മമ്മൂട്ടി എന്ന് നടന്‍ പറയുന്നു.

സാജിദ് യാഹിയയുടെ വാക്കുകളിലേക്ക്
ഒരു വശത്ത്.. ഉറങ്ങിക്കിടന്നിരുന്ന ബോക്‌സ് ഓഫീസിനെ ഒരു ഭീഷ്മ കൊണ്ട് അയാള്‍ ഭസ്മമാക്കുമ്പോള്‍ മറു വശത്തൊരു ഉച്ചമയക്കത്തില്‍ മലയാളി മനസിനെ നടനം കൊണ്ട് കീഴ്‌പ്പെടുത്താനുള്ള പുറപ്പാടിലാണ്...
പണ്ട് എണ്‍പത്തിയേഴില്‍ ന്യൂ ഡല്‍ഹിക്കൊപ്പം തനിയാവര്‍ത്തനം സംഭവിച്ചെങ്കില്‍..തൊണ്ണൂറ്റിനാലില്‍ പൊന്തന്‍ മാടക്കൊപ്പം കിംങ് സംഭവിച്ചെങ്കില്‍.. രണ്ടായിരത്തിഏഴില്‍ ഒരേ കടലിനൊപ്പം ബിഗ് ബി സംഭവിച്ചെങ്കില്‍ ഇനി ചരിത്രം ഭീഷ്മപര്‍വ്വത്തേയും നന്‍പകല്‍ നേരത്ത് മയക്കത്തേയും കൂട്ടി വായിക്കും..

എണ്ണിതീരാത്ത ചിന്തകളും പ്രതീക്ഷകളും ഊഹപോഹങ്ങളുമായി ഒരു കൂട്ടം ഇവിടെ കാത്തിരിപ്പുണ്ട്.. മമ്മൂട്ടിയും ലിജോ ജോസ് പല്ലിശ്ശേരിയും ഒന്നിച്ചുള്ള മയക്കത്തിന്റെ മാന്ത്രിക ചുഴിയില്‍ വീഴാല്‍ റെഡിയായി തന്നെ..
വാല്‍കഷ്ണം: ഇവിടെ പഴയത് പുതിയത് നല്ലത് ചീത്തത് വലുത് ചെറുത് എന്നൊന്നില്ല..അന്നും ഇന്നും എന്നും.. ഒരേ ഒരു മമ്മൂക്കമാത്രം..



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :