1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. UP Election Result 2022 Live Updates:

UP Election Result 2022 Live Updates: യോഗിയുടെ 'യോഗം'; ഉത്തര്‍പ്രദേശില്‍ ചരിത്രം കുറിച്ച് ബിജെപി

Assembly Elections 2022 results
UP Election Result 2022 Live Updates: ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് ഭരണത്തുടര്‍ച്ച. ആകെയുള്ള 403 സീറ്റുകളില്‍ 317 സീറ്റുകളില്‍ വിവരം ലഭിക്കുമ്പോള്‍ ബിജെപി 203 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. സമാജ് വാദി പാര്‍ട്ടി 101 സീറ്റുകളില്‍ ലീഡ് ചെയ്ത് രണ്ടാം സ്ഥാനത്ത്. ബി.എസ്.പി. ലീഡ് ചെയ്യുന്നത് അഞ്ച് സീറ്റുകളില്‍ മാത്രം. കോണ്‍ഗ്രസ് നാലിടത്ത്. യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രി കസേരയില്‍ തുടരുമെന്ന് ഏറെക്കുറെ ഉറപ്പായി. ആദ്യമായാണ് അഞ്ച് വര്‍ഷം ഭരണകാലാവധി പൂര്‍ത്തിയാക്കിയ ഒരു സര്‍ക്കാരിന് ഉത്തര്‍പ്രദേശില്‍ ഭരണത്തുടര്‍ച്ച ലഭിക്കുന്നത്. യോഗി ആദിത്യനാഥിന്റെ പേരില്‍ ആ ചരിത്രം കുറിക്കപ്പെടും.  
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കൊമേഡിയൻമാർ കോമഡിയല്ല: പഞ്ചാബിൽ മുഖ്യമന്ത്രിയാവുക ഭാഗ്‌വന്ത് മൻ