1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Six arrested in jananayagan leak case

ജനനായകൻ ലീക്കായ സംഭവത്തിൽ 6 പേർ അറസ്റ്റിൽ, 300ലധികം ലിങ്കുകൾ നീക്കം ചെയ്തു

വിജയ് നായകനായ ജനനായകന്റെ എച്ച് ഡി പ്രിന്റ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

jananayagan
വിജയ് ചിത്രം ജനനായകന്‍ ചോര്‍ന്ന സംഭവത്തില്‍ 6 പേര്‍ അറസ്റ്റില്‍. തമിഴ്നാട് സൈബര്‍ ക്രൈം വിങ് ആണ് അറസ്റ്റ് ചെയ്തത്. വിജയ് നായകനായ ജനനായകന്റെ എച്ച് ഡി പ്രിന്റ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
 
ചിത്രത്തിന്റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. നിര്‍മാതാക്കളുടെ പരാതിയെ തുടര്‍ന്ന് ചിത്രത്തിന്റെ ലീക്കായ പതിപ്പ് പങ്കുവെച്ച 300ലധികം ലിങ്കുകള്‍ നീക്കം ചെയ്തു. ഏപ്രില്‍ 9നാണ് ചിത്രത്തിന്റെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്. പിന്നാലെ മുഴുവന്‍ സിനിമയും ലീക്കാവുകയായിരുന്നു. സിനിമ ലീക്കായ സംഭവത്തെ വിമര്‍ശിച്ച് രജനീകാന്ത്, കമല്‍ഹാസന്‍, സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍ തുടങ്ങി നിരവധി താരങ്ങള്‍ രംഗത്തുവന്നിരുന്നു. ചിത്രത്തിന്റെ ലീക്കായ രംഗങ്ങള്‍ പ്രചരിപ്പിക്കുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് സൈബര്‍ വിങ് അറിയിച്ചു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
Vaazha 3: വരുന്നു 'വാഴ 3'