ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെ ഫെഫ്കയിൽ നിന്ന് സസ്പെൻഡ് ചെയ്തു
രഞ്ജിത് നിലവില്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുന്ന യുവനടിയാണ് സംവിധായകനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്
Director Ranjith
ഫെഫ്ക റൈറ്റേഴ്സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തതായി പ്രസിഡന്റ് ബാലചന്ദ്രൻ ചുള്ളിക്കാടും ജനറൽ സെക്രട്ടറി ബെന്നി പി നായരമ്പലവുമാണ് അറിയിച്ചത്. നിലവിൽ അറസ്റ്റിലായ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. എറണാകുളം സബ് ജയിലിലാണ് രഞ്ജിത്തിനെ പാര്‍പ്പിക്കുക. കൊച്ചിയില്‍ മജിസ്‌ട്രേറ്റിന്റെ വസതിയിലെത്തിച്ചാണ് സംവിധായകനെ പൊലീസ് റിമാന്‍ഡ് ചെയ്തത്.
രഞ്ജിത് നിലവില്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുന്ന യുവനടിയാണ് സംവിധായകനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ജനുവരി 30-ന് ഒരു ഷൂട്ടിംഗ് ലൊക്കേഷനിലെ കാരവനില്‍ വച്ച് രഞ്ജിത്ത് തന്നെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിക്കാരി നല്‍കിയ മൊഴി. കേസെടുത്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് തുടര്‍നടപടി. പരാതി നല്‍കിയ യുവനടി മാനസികമായി തകര്‍ന്ന നിലയിലായിരുന്നുവെന്നും പരാതി ലഭിച്ചയുടന്‍ വനിതാ ഉദ്യോഗസ്ഥരടങ്ങിയ അന്വേഷണ സംഘത്തെ നിയമിച്ചെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.
