അനുബന്ധ വാര്‍ത്തകള്‍
- ഒരു പത്രവാര്‍ത്തക്ക് പിന്നാലെ പോയ സംവിധായകന്‍,അങ്ങനെ 'സൗദി വെള്ളക്ക' സിനിമയായി
- ചിത്രീകരണ സമയത്ത് വക്കീലന്മാരുടെ സേവനം,കോടതി രംഗങ്ങള്‍ മുന്‍ മാതൃകകളെ അനുകരിക്കാതെ ഷൂട്ട് ചെയ്ത് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി
- 'സൗദി വെള്ളക്ക' എങ്ങനെയുള്ള സിനിമയായിരിക്കും ? റിലീസ് മെയ് 20 ന്
- ഇവരാണ് താരങ്ങള്‍,പറഞ്ഞാല്‍ ജീവിക്കുന്ന ഞങ്ങളുടെ താരങ്ങള്‍: തരുണ്‍ മൂര്‍ത്തി
- 50-ല്‍ പരം പുതുമുഖ താരങ്ങള്‍, ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം സൗദി വെള്ളക്ക, റിലീസിനൊരുങ്ങുന്നു
ആദ്യം സൗദി വെള്ളക്കയില്‍ അഭിനയിക്കാന്‍ എത്തി, പിന്നെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി, ബിനു പപ്പുവിനെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍
സൗദി വെള്ളക്കയില്‍ അഭിനയിക്കാനെത്തിയ ബിനു പപ്പു ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കൂടിയായി ക്യാമറയ്ക്ക് പിന്നില്‍ ജോലി നോക്കി.
ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം വീണ്ടും സംവിധായകന്‍ തരുണിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ച സന്തോഷത്തിലാണ് അദ്ദേഹം.ചീഫ് അസോസിയേറ്റായ ബിനു പപ്പുവിനെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
'സൗദി വെള്ളക്കയുടെ ഷൂട്ടിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പതിവുപോലെ നടത്തിയ ആര്‍ ടി പി സി ആര്‍ ടെസ്റ്റില്‍ അസിസ്റ്റന്റ് ഡയറക്ടേഴ്‌സില്‍ ചിലര്‍ക്ക് കൊവിഡ് പോസിറ്റീവാക്കുകയും ക്വാറന്റീനില്‍ പോവുകയും ചെയ്തു. പക്ഷേ പറഞ്ഞ സമയത്ത് തന്നെ ഷൂട്ട് ആരംഭിക്കേണ്ടതിനാല്‍ രണ്ടോ മൂന്നോ സഹായികളെ വെച്ച് ചിത്രീകരണം ആരംഭിച്ചു. മറ്റുള്ളവര്‍ കണ്‍ട്രോള്‍റൂം പോലെ റൂം ക്വാറന്റീനില്‍ നിന്ന് ടീമിന്റെ ഒപ്പം കൂടി. ആദ്യദിനങ്ങളില്‍ അഭിനയിക്കാനെത്തിയ ബിനു പപ്പു ഈ സ്ഥിതി മനസ്സിലാക്കി തരുണിനോടും സൗദി വെള്ളക്കയോടുമുളള സ്‌നേഹംകൊണ്ട് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റാകാമെന്ന് പറയുകയായിരുന്നു. ഒരേസമയം സ്‌ക്രീനിനു മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്നതിന്റെ ത്രില്ലിലാണ് ബിനു പപ്പു.'- സൗദി വെള്ളക്ക ടീം കുറിച്ചു.