കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 26 ഏപ്രില്‍ 2022 (10:06 IST)
സൗദി വെള്ളക്ക എന്നൊരു സിനിമ നിര്‍മ്മിച്ചതിന് പിന്നിലെ പിന്നാമ്പുറ വിശേഷങ്ങള്‍ ഓരോന്നായി പങ്കുവയ്ക്കുകയാണ് നിര്‍മ്മാതാക്കള്‍.
'ഓപ്പറേഷന്‍ ജാവയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ് തരുണിനെ സന്ദീപ് സേനന്‍ കാണുന്നത്. ഒരുമിച്ച് ഒരു സിനിമ ചെയ്യാമെന്ന് ഇരുവരും തീരുമാനമെടുത്തെങ്കിലും തിരക്ക് പിടിച്ച ഒരു സിനിമ ചെയ്യരുതെന്ന് ഉറപ്പിച്ചിരുന്നു. രണ്ടുപേര്‍ക്കും സ്വീകാര്യമെന്ന് തോന്നുന്ന വിഷയം വരുമ്പോള്‍ മാത്രം സിനിമ ചെയ്താല്‍ മതിയെന്ന് വിചാരിച്ച് ഇരിക്കുകയാണ് ഒരു പത്രവാര്‍ത്ത കാണുന്നതും ഇരുവരും അതിനു പിന്നാലെ പോകുന്നതും. അങ്ങനെയാണ് സൗദി വെള്ളക്ക എന്നാല്‍ സിനിമയിലേക്കുള്ള വഴി തെളിയുന്നതും'- സൗദി വെള്ളക്ക ടീം കുറിച്ചു.
മെയ് 20 ന് ചിത്രം തീയേറ്ററുകളില്‍ എത്തും.