'സൗദി വെള്ളക്ക' എങ്ങനെയുള്ള സിനിമയായിരിക്കും ? റിലീസ് മെയ് 20 ന്

കെ ആര്‍ അനൂപ്| Last Modified ശനി, 23 ഏപ്രില്‍ 2022 (10:12 IST)

മെയ് 20 ന് തിയേറ്ററുകളിലെത്തും. സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് അണിയറപ്രവര്‍ത്തകര്‍.ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം സംവിധായകന്‍ തരുണ്‍ മൂര്‍ത്തി എത്തുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്. സിനിമയെക്കുറിച്ച് ഒരു സൂചന നല്‍കുന്ന പുതിയ പോസ്റ്റര്‍ ഇന്ന് ഉച്ചയ്ക്ക് 12 15 പുറത്തുവരുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
വലിയ താരനിര ഇല്ലാതെ എത്തിയ

ഓപ്പറേഷന്‍ ജാവ പോലെ സൗദി വെള്ളക്കയിലും 50-ല്‍ കൂടുതല്‍ പുതുമുഖ താരങ്ങള്‍ ഉണ്ട്. ലുക്മാന്‍ അവറാന്‍, ബിനു പപ്പു, ഗോകുലന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'സൗദി വെള്ളക്ക എങ്ങനെയുള്ള സിനിമയായിരിക്കുമെന്ന വ്യക്തമായ സൂചന ഈയടുത്ത് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി നല്‍കിയിരുന്നു.ട്വിസ്റ്റുകള്‍ ഇല്ലാത്ത പടം ആണെന്നും പ്രേക്ഷകനെ ആഴത്തില്‍ ചിന്തിപ്പിക്കുമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.
തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഉര്‍വശി തിയേറ്റേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :