ഹോളിവുഡിലും ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങി ധനുഷ്, ദ ഗ്രേ മാന്‍ ഫസ്റ്റ് ലുക്ക് പുറത്ത്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 27 ഏപ്രില്‍ 2022 (10:04 IST)

തമിഴ് സിനിമാലോകവും ധനുഷിന്റെ ആരാധകരും കാത്തിരുന്ന ഹോളിവുഡ് ചിത്രം ദ ഗ്രേ മാനിലെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ആക്ഷനില്‍ രംഗങ്ങളില്‍ നടന്‍ അഭിനയിച്ചിട്ടുണ്ടെന്ന സൂചന നല്‍കിക്കൊണ്ടാണ് പോസ്റ്റര്‍ എത്തിയത്.അവഞ്ചേഴ്സ് ഫെയിം റൂസ്സോ ബ്രദേഴ്സ് സംവിധാനം ചെയ്ത ചിത്രം 2022 ജൂലൈയില്‍ പ്രശസ്തമായ ഒരു ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും.
200 മില്യണ്‍ ഡോളര്‍ ബഡ്ജറ്റില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ആക്ഷന്‍ ത്രില്ലറാണ് ദ ഗ്രേ മാന്‍ . രണ്ട് കൊലയാളികളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.റയാന്‍ ഗോസ്ലിങ്, ക്രിസ് ഇവാന്‍സ്, ജെസ്സിക്ക ഹെന്‍വിക്ക് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :