വ്‌ളോഗർ ശാലു പേയാടിനെതിരെ കേസ്
വീടുവച്ച് നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചെന്നും വ്‌ളോഗർക്കെതിരെ ആരോപണമുണ്ട്
Shalu Peyad
വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ യുട്യൂബ് വ്‌ളോഗർ ശാലു പേയാടിനെതിരെ കേസ്. ഇയാൾ വയോധികയെ റോഡിൽ വെച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
വീടുവച്ച് നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചെന്നും വ്‌ളോഗർക്കെതിരെ ആരോപണമുണ്ട്. പിരിച്ച പണം മുഴുവനായും നൽകാത്തത് ചോദിച്ചതിന് പിന്നാലെ ആക്രമണമെന്നും പരാതിയുണ്ടായിരുന്നു.
ആരോപണങ്ങൾ നിഷേധിച്ച് ശാലു പേയാടും സമൂഹമാധ്യമങ്ങളിൽ രംഗത്ത് വന്നിരുന്നു. വയോധികയാണ് തന്നെ പറ്റിച്ചെന്നും താൻ മർദിച്ചിട്ടില്ലെന്നുമാണ് ശാലു പേയാട് പറയുന്നത്. സമീപത്തെ വീട്ടിലുണ്ടായിരുന്നവർ എടുത്ത വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.