ചിത്രീകരണ സമയത്ത് വക്കീലന്മാരുടെ സേവനം,കോടതി രംഗങ്ങള്‍ മുന്‍ മാതൃകകളെ അനുകരിക്കാതെ ഷൂട്ട് ചെയ്ത് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 25 ഏപ്രില്‍ 2022 (09:57 IST)

ട്വിസ്റ്റുകള്‍ ഇല്ലാത്ത പടം ആണെന്നും പ്രേക്ഷകനെ ആഴത്തില്‍ ചിന്തിപ്പിക്കുമെന്നും സംവിധായകന്‍ തരുണ്‍ മൂര്‍ത്തി സൗദി വെള്ളക്കയെ കുറിച്ച് പറഞ്ഞത്. മെയ് 20 ന് തീയേറ്ററുകളില്‍ എത്താനിരിക്കുന്ന സിനിമയ്ക്ക് പിന്നിലെ കഷ്ടപ്പാടുകള്‍

ഏകദേശം 20 ഓളം വക്കീലന്മാരുടെയും റിട്ടയര്‍ഡ് മജിസ്‌ട്രേറ്റുമാരുടെയും നിരവധി കോടതി ജീവനക്കാരുടെയും സഹായത്തോടെയാണ് തരുണ്‍ സൗദി വെള്ളക്കയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പോലീസ് സ്റ്റേഷന്‍ രംഗങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി പോലീസ് ഓഫീസര്‍മാരുടെയും സഹായം സംവിധായകന്‍ തേടിയിട്ടുണ്ട്.
സിനിമയുടെ ചിത്രീകരണ സമയത്തും ആദ്യവസാനം വക്കീലന്മാരുടെ സേവനം നിര്‍മാതാക്കള്‍ ഏര്‍പ്പാടാക്കിയിരുന്നു. സൗദി വെള്ളയിലെ കോടതി രംഗങ്ങള്‍ യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്ന വിധത്തില്‍ മുന്‍ മാതൃകകളെ അനുകരിക്കാതെയാണ് സംവിധായകന്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നത്.
ഓപ്പറേഷന്‍ ജാവ പോലെ സൗദി വെള്ളക്കയിലും 50-ല്‍ കൂടുതല്‍ പുതുമുഖ താരങ്ങള്‍ ഉണ്ട്. ലുക്മാന്‍ അവറാന്‍, ബിനു പപ്പു, ഗോകുലന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :