കഥകൾ കേൾക്കുന്നുണ്ട്, സിനിമയിൽ തിരിച്ചുവരുമെന്ന് സൂചിപ്പിച്ച് സംയുക്ത വർമ
മലയാളികള്‍ക്ക് പ്രിയങ്കരിയായ നായികയായിരുന്നു നടി സംയുക്ത വര്‍മ. 3 വര്‍ഷം മാത്രം നീണ്ട ചുരുങ്ങിയ കാലയളവില്‍ തന്നെ ഓര്‍ക്കാന്‍ പാകത്തില്‍ ഒട്ടനേകം കഥാപാത്രങ്ങള്‍ സംയുക്ത മലയാള സിനിമയ്ക്ക് നല്‍കിയിരുന്നു. നടന്‍ ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം താരം പിന്നീട് സിനിമയില്‍ അഭിനയിച്ചിരുന്നില്ല. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമയില്‍ തിരിച്ചെത്താന്‍ തയ്യാറെടുക്കുകയാണെന്ന വാര്‍ത്തയാണ് വരുന്നത്.
ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ കഥകള്‍ കേള്‍ക്കുന്നുണ്ടെന്ന് താരം വ്യക്തമാക്കിയത്. കഥകള്‍ കേള്‍ക്കുന്നുണ്ട്. ബിജുവേട്ടനാണ് കഥകള്‍ കേള്‍ക്കാന്‍ പറഞ്ഞത്. അതിനാല്‍ കേള്‍ക്കുന്നുണ്ട്. ദക്ഷ് ബെംഗളുരുവിലേക്ക് പോയതിനാല്‍ എനിക്ക് ഒന്നും ചെയ്യാനില്ല. എനിക്ക് കുക്കിങ്ങിലൊന്നും താല്പര്യമില്ലാതെയായി. അപ്പോഴാണ് ബിജുവേട്ടന്‍ കഥകള്‍ കേള്‍ക്കാന്‍ പറയുന്നത്. സംയുക്ത വര്‍മ പറയുന്നു.
കഥകള്‍ കേള്‍ക്കുന്നുണ്ട്, പക്ഷെ എനിക്കൊരു ആത്മവിശ്വാസം വന്നിട്ടില്ല. രണ്ടാമത് സിനിമയിലേക്കെന്ന് പറയുമ്പോള്‍ സിനിമ ഇന്ന് ഒരുപാട് മാറി. ആളുകള്‍ക്ക് നമ്മളെ ഇഷ്ടമാകുമോ, സ്വീകരിക്കുമോ എന്നൊക്കെയുള്ള ആശങ്കകളുണ്ട്. അഭിനയത്തിന്റെ രീതി തന്നെ മാറിയിട്ടുണ്ട്. ആ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുക എങ്ങനെയെന്ന് അറിയില്ല. സംയുക്ത പറയുന്നു.ALSO READ: Shwetha Menon : കഴിവുകേടായി കാണരുത്, രാജിവെച്ചത് ആത്മാഭിമാനം ഉള്ളതുകൊണ്ടെന്ന് ശ്വേത മേനോൻ