1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. A nine-year-old boy died of cardiac arrest during surgery at Kasaragod General Hospital

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ ഒന്‍പത് വയസ്സുകാരന്‍ ഹൃദയാഘാതം വന്ന് മരിച്ചു; കേസ് രജിസ്റ്റര്‍ ചെയ്തു

Gynecological surgeries through Robotic technique
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസ്സുകാരന്‍ മരിച്ചു. ബേഡകം താലെക്കുന്നു സ്വദേശി അഷ്‌റഫ് മുസ്ലിയാരുടെ മകന്‍ മുഹമ്മദ് ഇയാസ് ആണ് മരിച്ചത്. കുണ്ടംകുഴി ഗവണ്‍മെന്റ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു മുഹമ്മദ് ഇയാസ് വയറുവേദനയെത്തുടര്‍ന്നാണ് കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.  
 
ശസ്ത്രക്രിയയ്ക്കിടെ  കുട്ടിയ്ക്ക് ഹൃദയാഘാതം ഉണ്ടായതായി ഡോക്ടര്‍മാര്‍ കുടുംബാംഗങ്ങളെ അറിയിച്ചു. എന്നാല്‍ ആശുപത്രിയുടെ അനാസ്ഥ കാരണമാണ് കുഞ്ഞു മരിച്ചതെന്ന് ആരോപിച്ച് ആശുപത്രി അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തി. തുടര്‍ന്ന് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ചു; രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി