1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Prithviraj- Manju warrier Rahul sadasivan Odiyan Movie title Poster

രാഹുൽ സദാശിവൻ ചിത്രത്തിൽ ഒടിയനായി പൃഥ്വിരാജ്, ധർമ പ്രൊഡക്ഷൻസിൽ ബ്രഹ്മാണ്ഡ സിനിമ ഒരുങ്ങുന്നു

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്,കന്നഡ,ഹിന്ദി ഭാഷകളിലും സിനിമ പുറത്തിറങ്ങും.

Prithviraj, Rahul Sadasivan, Dharma Productions, Mollywood, Manju Warrier
ഡീയസ് ഈറെയ്ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഒടിയനായി പൃഥ്വിരാജെത്തുന്നു. ഒടിയന്‍: ദി ഏജ് ഓഫ് ഇല്യൂഷന്റെ ടൈറ്റില്‍ പോസ്റ്റര്‍ പൃഥ്വിരാജാണ് സോഷ്യല്‍ മീഡിയയിലടെ പുറത്തുവിട്ടത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഐതീഹ്യങ്ങളും മിത്തുകളും കോര്‍ത്തിണക്കിയാണ് സിനിമയൊരുങ്ങുന്നത്.
 
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സും ചേര്‍ന്ന് അവതരിപ്പിക്കുന്ന സിനിമ നിര്‍മിക്കുന്നത് സുപ്രിയ മേനോന്‍, കരണ്‍ ജോഹര്‍, അദാര്‍ പുനെവാല, അപൂര്‍വ മെഹ്ത എന്നിവര്‍ ചേര്‍ന്നാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്,കന്നഡ,ഹിന്ദി ഭാഷകളിലും സിനിമ പുറത്തിറങ്ങും. കേരളത്തിന്റെ സാംസ്‌കാരിക സത്വത്തിന്റെ ഭാഗമായ ഒടിയന്റെ കഥ ഏറ്റവും മികച്ച രീതിയില്‍ പ്രേക്ഷകരിലെത്തിക്കാനാണ് ലക്ഷ്യമെന്ന് പൃഥ്വിരാജ് സുകുമാരന്‍ വ്യക്തമാക്കി. അതേസമയം വലിയ ക്യാന്‍വാസില്‍ സിനിമ ഒരുക്കാനാവുന്നതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ രാഹുല്‍ സദാശിവനും വ്യക്തമാക്കി. പൃഥ്വിരാജിനെ കൂടാതെ മഞ്ജു വാര്യരും സിനിമയിലെ മറ്റൊരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കേരളത്തില്‍ കറുപ്പിന്റെ കളക്ഷന്‍ തൂക്കി,ഇനി ഒടിടിയിലേക്ക്, സ്ട്രീമിങ് ഡേറ്റ് പ്രഖ്യാപിച്ച് ബ്ലാസ്റ്റ്