Kerala Weather: കാലവർഷം മുഖംതിരിച്ചു; ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നേരിയ കുളിർമയേകും
കേരളത്തിൽ ജൂലൈ 15 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത
Kerala Weather: വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗ്ലാദേശിനും മുകളിലായി ഇന്നലെ നിലനിന്നിരുന്ന ചക്രവാതചുഴി ഇന്ന് രാവിലെയോടെ വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ, വടക്കൻ ഒഡീഷ - പശ്ചിമ ബംഗാൾ തീരങ്ങൾക്ക് മുകളിലായി ഒരു ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു.
അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി മാറാനും, വടക്കൻ ഒഡീഷയ്ക്കും പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങൾക്കും കുറുകെ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും സാധ്യത
കേരളത്തിൽ ജൂലൈ 15 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത.
താപനില മുന്നറിയിപ്പ്: ഇന്നും നാളെയും (ജൂലൈ 15, 16 തീയതികളിൽ) കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉയർന്ന താപനില സാധാരണയേക്കാൾ 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സാധ്യത.