1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ram

മോഹന്‍ലാലിന്റെ 'റാം' ഉപേക്ഷിച്ചിട്ടില്ല, ചിത്രീകരണം ജൂണില്‍ പുനരാരംഭിക്കും

Mohanlal
മോഹന്‍ലാലും ജീത്തു ജോസഫും ദൃശ്യം 2നു ശേഷം ഒന്നിച്ച ട്വല്‍ത്ത് മാന്‍ പ്രദര്‍ശനം തുടരുകയാണ്. രണ്ടാളുടെയും ഏറെ നാളായി മുടങ്ങിയ ചിത്രം 'റാം' ഉടന്‍ ചിത്രീകരണം പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. 
 
 മോഹന്‍ലാല്‍ ജീത്തു ജോസഫുമായി ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് 'റാം'. ജൂണില്‍ യൂറോപ്പില്‍ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നാണ് വിവരം.
 
ചിത്രത്തില്‍ തൃഷ നായികയായി എത്തും. നടിയുടെ രണ്ടാമത്തെ മലയാള ചിത്രമാണിത്.ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.തൃഷ ഒരു ഡോക്ടറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. ധനുഷ്‌കോടി, ചെന്നൈ, ഡല്‍ഹി, ലണ്ടന്‍ തുടങ്ങിയ ലൊക്കേഷനുകളില്‍ ചിത്രത്തിന്റെ ഷെഡ്യൂളുകളുണ്ടെന്ന് നേരത്തെ സംവിധായകന്‍ പറഞ്ഞിരുന്നു.  
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'ജയ് ഭീം' സംവിധായകനൊപ്പം വീണ്ടും സൂര്യ ഒന്നിക്കുന്നു, 'സൂര്യ 41' ന് ശേഷം പുതിയ ചിത്രം