'ഹാപ്പി ബെര്‍ത്ത്‌ഡെ ചേട്ടാ'; ഹൃദയസ്പര്‍ശിയായ ആശംസയുമായി പൃഥ്വിരാജ്

രേണുക വേണു| Last Modified ശനി, 21 മെയ് 2022 (16:30 IST)
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്. ഹൃദയസ്പര്‍ശിയായ കുറിപ്പിനൊപ്പം മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ' ഇല്ല...ഞാന്‍ വെറുതെ വിടില്ല ! അടുത്ത വര്‍ഷം വീണ്ടും വരും ! ഹാപ്പി ബര്‍ത്ത്‌ഡെ ചേട്ടാ' പൃഥ്വിരാജ് കുറിച്ചു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാന്‍ അടുത്ത വര്‍ഷം ഷൂട്ടിങ് ആരംഭിക്കും. ഇതേ കുറിച്ചാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഉദ്ദേശിച്ചിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :