മമ്മൂക്കയുമായി സിനിമയുണ്ടാകും, സ്വപ്ന സിനിമയെ പറ്റി ജീത്തു ജോസഫ്

അഭിറാം മനോഹർ| Last Modified ഞായര്‍, 22 മെയ് 2022 (10:14 IST)
നായകനായെത്തിയ ദൃശ്യം എന്ന ഒറ്റ സിനിമയിലൂടെ ഇന്ത്യയെങ്ങും ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ജീത്തു ജോസഫ്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും സാന്നിധ്യം അറിയിച്ച ജീത്തു ജോസഫിന്റെ മറ്റൊരു കൂടി റിലീസ് ആയിരിക്കുകയാണ്.

ഈ അവസരത്തിൽ മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യണം എന്നുള്ളത് തന്റെ നടക്കാത്ത സ്വപ്നമായി തുടരുകയാണെന്ന് ജീത്തു പറയുന്നു.

മമ്മൂക്കയുമായുള്ള സിനിമ തീർച്ചയായും എന്റെ പ്ലാനിൽ ഉണ്ട്. ഇപ്പോഴും നടക്കാത്ത ഒരു സ്വപ്നമാണത്. രണ്ട് മൂന്ന് കഥകൾ ആലോചിച്ചിട്ടും അത് വർക്ക് ഔട്ട് ആയില്ല. ഞാനും മമ്മൂക്കയുമൊത്ത് ഒരു സിനിമ വരുന്നു എന്ന് പറയുമ്പോൾ തന്നെ വലിയ പ്രതീക്ഷകളാകും ചിത്രത്തെ പറ്റി ഉണ്ടാകുന്നത്. ഒരു കഥ ആലോചനയിലുണ്ട് എന്നാൽ ഒന്നും തീരുമാനമായിട്ടില്ല ജീത്തു ജോസഫ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :