മോഹന്‍ലാല്‍ അന്ധനാണോ? സംശയമുണര്‍ത്തി 'എലോണ്‍' ടീസര്‍ (വീഡിയോ)
മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് 'എലോണ്‍' ടീം. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എലോണ്‍.
മോഹന്‍ലാലിന്റെ പിറന്നാള്‍ ദിവസമായ ഇന്ന് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. 'യഥാര്‍ഥ നായകന്‍മാര്‍ എല്ലായ്‌പ്പോഴും തനിച്ചാണ്' എന്ന മോഹന്‍ലാലിന്റെ ഡയലോഗും ടീസറിലുണ്ട്.