മോഹൻലാലിനെ നായകനാക്കി സിനിമ, വെളിപ്പെടുത്തലുമായി ധ്യാൻ ശ്രീനിവാസൻ

അഭിറാം മനോഹർ| Last Modified ഞായര്‍, 22 മെയ് 2022 (18:02 IST)
മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം പദ്ധതിയിട്ടിട്ടുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ.നിവിൻ പോളിയെ നായകനാക്കി ധ്യാൻ സംവിധാനം ചെയ്യ്ത ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. പീന്നിട് സംവിധാനത്തിൽ നിന്നും ഇടവേള എടുത്ത താരം അഭിനേതാവെന്ന നിലയിൽ തിരക്കിലാണ്.

നിലവിൽ ബാറോസ് കഴിഞ് മറ്റൊരു ചിത്രത്തിനും ഡേറ്റ് നൽകിയിട്ടില്ല. ബറോസിന്റെ തിരക്കുകൾ കഴിഞ് അദ്ദേഹത്തെ പോയിക്കണ്ട് കഥ പറയാനിരിക്കുകയാണെന്നാണ് ധ്യാൻ വെളിപ്പെടുത്തിയത്. പുതിയ ചിത്രമായ ഉടലിന്റെ പ്രൊമോഷനായി നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ഇക്കാര്യം വ്യക്തമാക്കിയത്.

മലയാളത്തിലെ എക്കാലത്തെയും
വലിയ ഹിറ്റ്‌ കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ – ശ്രീനിവാസൻ ടീം. വിനീത് ശ്രീനിവാസനും ഒരു മോഹൻലാൽ ചിത്രമൊരുക്കാൻ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :