വിരോഷിന്റെ വിവാഹത്തിന് 12 കോടിയോ? ചിലവ് പുറത്ത്
വിവാഹത്തിന് ദമ്പതികൾ 3 കിലോ സ്വർണ്ണാഭരണങ്ങളായിരുന്നു ധരിച്ചത്
Vijay Deverakonda
123 തെലുങ്കിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, ദമ്പതികളുടെ വിവാഹത്തിന്റെ ആകെ ചെലവ് ഏകദേശം 12 കോടി ആണെന്നാണ്. വിവാഹ ബജറ്റ് 20 കോടിയായിരുന്നു എന്ന് മറ്റു ചിലരും റിപ്പോർട്ട് ചെയ്യുന്നു. 60 കോടി വാഗ്ദാനം ചെയ്തിട്ടും ദമ്പതികൾ അവരുടെ വിവാഹത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ OTT പ്ലാറ്റ്‌ഫോമുകളിൽ വിൽക്കാൻ വിസമ്മതിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. വിവാഹത്തിന് രാജകീയ പ്രതീതി നൽകുന്നതിനായി ദമ്പതികൾ 3 കിലോ സ്വർണ്ണാഭരണങ്ങളായിരുന്നു ധരിച്ചത്. രശ്മിക ധരിച്ചത് 2 കിലോയും വിജയ് ധരിച്ചത് 1 കിലോയും.
ഫെബ്രുവരി 26 ന് ഉദയ്പൂരിലായിരുന്നു ഈ ദക്ഷിണേന്ത്യൻ താരവിവാഹം. വിവാഹത്തിനായി ഉദയ്പൂരിലെ 5 സ്റ്റാർ പ്രോപ്പർട്ടിയായ ഐടിസി മെമെന്റോസ് ആയിരുന്ന താരങ്ങൾ തിരഞ്ഞെടുത്തത്. തുടർന്ന് മാർച്ച് 4 ന് ഹൈദരാബാദിൽ ഒരു താരനിബിഡമായ വിവാഹ സൽക്കാരവും നടന്നിരുന്നു. സിനിമയിൽ 'ഗീത ഗോവിന്ദം', 'ഡിയർ കോമ്രേഡ്' എന്നീ ചിത്രങ്ങളിലൂടെയാണ് സൂപ്പർ ഹിറ്റായ ജോഡികളാണ് രശ്മികയും വിജയും. വിവാഹശേഷം മൂന്നാമതും ഇരുവരും സ്ക്രീനിൽ ഒന്നിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാ ലോകം. 'രൺബാലി' എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.