1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Pushpa OTT Platform And Tentative Release Date

അല്ലു അര്‍ജുന്റെ പുഷ്പ ഒ.ടി.ടി റിലീസിന്, സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കി ആമസോണ്‍

പുഷ്പ
അല്ലു അര്‍ജുന്റെ പുഷ്പ ഒ.ടി.ടി റിലീസിന്.ആമസോണ്‍ പ്രൈം വീഡിയോ പുഷ്പയുടെ തീയറ്റര്‍ റിലീസിന് ശേഷമുള്ള ഡിജിറ്റല്‍ അവകാശം സ്വന്തമാക്കി.
 
സാധാരണഗതിയില്‍, വലിയ സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്ത് നാലോ ആറോ ആഴ്ചകള്‍ക്ക് ശേഷമാണ് ഒ.ടി.ടിയില്‍ എത്തുന്നത്. നാലാഴ്ചത്തെ കരാര്‍ ആണെങ്കില്‍ ജനുവരി 14ന് പുഷ്പ എത്തും.
 
ആറാഴ്ചത്തെ കരാര്‍ പ്രകാരം ജനുവരി 28 ന് ചിത്രം സ്ട്രീം ചെയ്യാനും സാധ്യതയുണ്ട്. മിക്കവാറും, ജനുവരി 28 ആയിരിക്കും പുഷ്പയുടെ ഒ.ടി.ടി റിലീസ് തീയതി. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്, എന്നിരുന്നാലും വലിയ തുകയ്ക്ക് തന്നെയാണ് ആമസോണ്‍ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'ഇവനൊരു ചുണക്കുട്ടന്‍ ആണല്ലോയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്',ഷൈന്‍ ടോം ചാക്കോയെ കുറിച്ച് സംവിധായകന്‍ ഭദ്രന്‍