1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Pushpa

അല്ലു അര്‍ജുന്‍ ആരാധകരോട് ക്ഷമ ചോദിച്ച് വിതരണക്കാര്‍, 'പുഷ്പ' മലയാളം പതിപ്പ് ഇന്ന് റിലീസിന് എത്തില്ല !

Pushpa Official Trailer
മലയാളം ഒഴിച്ച് തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ പുഷ്പ ഇന്ന് പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍ ഇന്ന് മലയാളം പതിപ്പ് കാണാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കില്ല. പകരം തമിഴ് പതിപ്പ് റിലീസ് ചെയ്യും.
 
റിലീസിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇക്കാര്യം ക്ഷമാപണത്തോടെ വിതരണക്കാര്‍ ആരാധകരെ അറിയിച്ചത്.ഇ 4 എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. നാളെ മുതല്‍ മലയാളം പതിപ്പ് പ്രദര്‍ശനത്തിനെത്തും.
സോഫ്റ്റ്വെയര്‍ തകരാറാണ് ഇതിന് കാരണമെന്ന് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ ആയ റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തിട്ടുണ്ട്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഇന്ദ്രജിത്തിനേക്കാള്‍ ഒരു വയസ് കൂടുതലാണ് പൂര്‍ണിമയ്ക്ക് ! ഇരുവരുടേയും ജന്മദിനം ഒരേ മാസം; ജന്മദിന ദിവസം വിവാഹിതയായി പൂര്‍ണിമ