അനുബന്ധ വാര്‍ത്തകള്‍
- നടന് വിക്രമിന് കോവിഡ്,ഹോം ക്വാറന്റൈനില്‍
- വര്‍ക്ക് ഫ്രം ഹോം നീളുന്നു; ജീവനക്കാര്‍ക്ക് ആയിരം ഡോളര്‍ ബോണസ് നല്കി ആപ്പിള്‍
- 'ഇന്ദ്രന്‍സിനെ കെട്ടിപ്പിടിച്ച് ഉമ്മവെക്കാന്‍ തോന്നി'; 'ഹോം' കണ്ടശേഷം തമിഴ് നടന് സിദ്ധാര്‍ത്ഥ്
- രാജ്യത്ത് വർക്ക് ഫ്രം ഹോം നിയമം വരുന്നു, ഇലക്ട്രിസിറ്റി,ഇന്റർനെറ്റ് ചിലവുകൾക്ക് അലവൻസ്
- മുതിര്‍ന്നവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്കുമ്പോള് എന്തിനാണ് കുട്ടികള്‍ക്ക് സ്കൂള്‍ തുറന്നവച്ചതെന്ന് കോടതി
ഇന്ദ്രന്‍സിന്റെ ഹോം ഇഷ്ടപ്പെട്ടെന്ന് ഗൗതം മേനോന്, സംവിധായകന് അയച്ച വാട്സാപ്പ് മെസ്സേജ് കാണാം
റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിട്ടിട്ടും 'ഹോം' കാണുന്ന പ്രമുഖരുടെ ലിസ്റ്റ് നീളുകയാണ്. പ്രശസ്ത സംവിധായകനും നടനുമായ ഗൗതം മേനോന് ഒടുവിലായി ഈ റോജിന്‍ തോമസ് ചിത്രം കണ്ടു. സിനിമ ഇഷ്ടപ്പെട്ടെന്നും ഫീല്‍ഗുഡ് അനുഭവം ഉണ്ടായെന്നും കാസ്റ്റിംഗ് നന്നായിട്ടുണ്ടെന്നും ഗൗതം മേനോന് പറഞ്ഞു. റോജിന്‍ വാട്സ്ആപ്പ് വഴിയാണ് അദ്ദേഹം മെസ്സേജ് അയച്ചത്.
റോജിന്‍ തോമസിന്റെ അടുത്ത വര്‍ക്ക് കാണാനായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ഗൗതം മേനോന് നീണ്ട മെസ്സേജ് അവസാനിപ്പിച്ചത്.
ഹോമിനെ പ്രശംസിച്ചുകൊണ്ട് തമിഴ് നടന് സിദ്ധാര്‍ഥും കഴിഞ്ഞദിവസം എത്തിയിരുന്നു.സിനിമ തനിക്ക് ഏറെ ഇഷ്ടമായെന്നും ചിത്രം കണ്ടതിനു ശേഷം ഇന്ദ്രന്‍സിനെ കെട്ടിപ്പിടിച്ച് ഉമ്മവെക്കാന്‍ തോന്നിയെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു.