1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Prithviraj's most awaiting movie khalifa release date out

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും, ഖലീഫയുടെ റിലീസ് തീയതി പുറത്ത്

Khalifa Glimpse Prithviraj, Khalifa Prithviraj, Khalifa Teaser, Malayalam Cinema
പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായ ഖലീഫയുടെ റിലീസ് തിയതി പുറത്ത്. ഓഗസ്റ്റ് 20ന് ഓണം റിലീസായാകും സിനിമ തിയേറ്ററുകളിലെത്തുക. മാമ്പറയ്ക്കല്‍ ആമിര്‍ അലി എന്ന കഥാപാത്രമായാണ് സിനിമയില്‍ പൃഥ്വിരാജ് വേഷമിടുന്നത്. മാമ്പറയ്ക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രമായി മോഹന്‍ലാലും സിനിമയില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 
 രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ഖലീഫയുടെ ആദ്യ ഭാഗത്തില്‍ പൃഥ്വിരാജും രണ്ടാം ഭാഗത്തില്‍ മോഹന്‍ലാലുമാകും നായകന്മാരാകുക. പൃഥ്വിരാജ് രണ്ടാം ഭാഗത്തിന്റെ താരനിരയിലും ഭാഗമാകും. മാമ്പറയ്ക്കല്‍ അഹമ്മദ് അലി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ കൊച്ചുമകനായാണ് ഖലീഫയില്‍ പൃഥ്വി എത്തുന്നത്.  സ്വര്‍ണ്ണ കള്ളക്കടത്തിന്റെ പശ്ചാത്തലത്തില്‍ വലിയ ക്യാന്‍വാസിലാണ് സിനിമ ഒരുങ്ങുന്നത്. ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷും താരനിരയുടെ ഭാഗമാണ്.
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഡിജിറ്റൽ ചതിക്കുഴികൾക്കെതിരെ ജാഗ്രത, പേട്രിയറ്റ് ഒരു പാഠപുസ്തകം; മമ്മൂട്ടി-മോഹൻലാൽ ചിത്രം കണ്ട് മന്ത്രി ശിവൻകുട്ടി