അനുബന്ധ വാര്‍ത്തകള്‍
- ഒരു ബ്രേക്ക് വന്നു, തിരിച്ചുവരവ് സുരേഷ് ഗോപിക്കൊപ്പം: 'ഒറ്റക്കൊമ്പനിലൂടെ' മേഘ്ന രാജ് വീണ്ടും മലയാളത്തിലേക്ക്
- പണിയുടെ തുടർച്ചയാവില്ല, പരിപാടിയിൽ പുതിയ കഥ: ജോജു ജോർജ്
- ആ പ്രതീക്ഷ വേണ്ട, പ്രേമലു 2 വരാൻ സാധ്യത കുറവ്, പകരം പ്രൊജക്ടായി ബേത്ലഹേം കുടുംബ യൂണിറ്റ്
- ഇത്രയേ ഉള്ളോ ആണുങ്ങൾ!, വാഴ 3 അനൗൺസ് ചെയ്തതും ഈഗോ പൊട്ടി ?, സ്ത്രീകളുടെ കഥ പറഞ്ഞാൽ വിവാഹവും, ആർത്തവവും മാത്രമാകുമെന്ന് കമൻ്റുകൾ
- 25-ാം ദിവസവും ഹൗസ്ഫുൾ; പ്രദർശനം തുടർന്ന് 'ആട് 3'
ഷാജി പാപ്പൻ ഇനി വീട്ടിലേക്കും എത്തുന്നു; ‘ആട് 3’ ഒടിടി റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ, എവിടെ കാണാം?
മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ കള്‍ട്ട് ഫ്രാഞ്ചൈസികളിലൊന്നായ 'ആട്' പരമ്പരയുടെ മൂന്നാം ഭാഗം ഒടിടിയിലേക്ക്. ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ 'ആട്' തിയറ്ററുകളില്‍ മികച്ച വിജയം നേടിയ ശേഷമാണ് ഒടിടി റിലീസിന് തയ്യാറെടുക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മെയ് 1 മുതല്‍ ZEE5 പ്ലാറ്റ്ഫോമില്‍ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും.
മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാജി പാപ്പനായി ജയസൂര്യ വീണ്ടും എത്തുമ്പോള്‍ സൈജു കുറുപ്പ്, വിനായകന്, വിജയ് ബാബു, സണ്ണി വെയ്ന്‍, ധര്മ്മജന് ബോള്‍ഗാട്ടി, ഭഗത് മാനുവല്‍, ഇന്ദ്രന്‍സ്, ബിജുക്കുട്ടന്, സുധി കോപ്പ, ഹരികൃഷ്ണന് എന്നിവരും തങ്ങളുടെ ശ്രദ്ധേയ കഥാപാത്രങ്ങളുമായി പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. ടൈം ട്രാവല്‍ പശ്ചാത്തലത്തിലുള്ള സിനിമ മുന്‍ ഭാഗങ്ങളെ പോലെ കോമഡി രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ആഗോളതലത്തില്‍ സിനിമ 100 കോടിയിലേറെ കളക്റ്റ് ചെയ്തിരുന്നു.