1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Prayaga Martin Instagram post

സ്പെഷ്യലായ ഒരു കാര്യം ഉടന്‍ നടക്കും, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി പ്രയാഗ മാര്‍ട്ടിന്റെ പോസ്റ്റ്

പ്രയാഗ മാര്‍ട്ടിന്‍
സൂര്യയ്‌ക്കൊപ്പം തമിഴ് ആന്തോളജി ചിത്രം നവരസയാണ് നടി പ്രയാഗ മാര്‍ട്ടിന്റെ ഒടുവിലായി റിലീസ് ചെയ്തത്. നിരവധി ചിത്രങ്ങളുടെ തിരക്കിലുമാണ് താരം. ഇക്കഴിഞ്ഞ ദിവസം നടി പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റും അതിനോടൊപ്പം നല്‍കിയ ക്യാപ്ഷനുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.വളരെ സ്പെഷ്യലായ എന്തോ ഒന്ന് വരുന്നുണ്ടെന്നാണ് പ്രയാഗ പറയുന്നു. 
 
'നിങ്ങളെപ്പോഴെങ്കിലും തിരമാലകളില്‍ പെട്ടിട്ടുണ്ടോ? തിരകളില്‍ പെട്ട് വളഞ്ഞു പുളഞ്ഞിട്ടുണ്ടോ? നിങ്ങളിപ്പോള്‍ എന്റെ മുഖത്ത് പുഞ്ചിരി കാണുന്നില്ലേ, ഒരുപാട് പേടിച്ച ശേഷമാണ് ഞാനിങ്ങനെ ചിരിക്കുന്നത്. ഇതാണ് ആ നിമിഷം. വളരെ പ്രിയപ്പെട്ട ഒരു കാര്യം അടുത്തു തന്നെ സംഭവിക്കാനുണ്ട്. അത് ഉടനെ സംഭവിക്കും,'- പ്രയാഗ മാര്‍ട്ടിന്‍ കുറിച്ചു.
അടുത്ത ലേഖനം
സാരിയില്‍ തിളങ്ങി സായി പല്ലവി, ചേച്ചിയുടെ ഫോട്ടോഗ്രാഫറായി സഹോദരി പൂജ