ഇന്‍സ്റ്റഗ്രാം ഉപയോഗിക്കാന്‍ പറ്റുന്നില്ലേ? ഇന്ത്യയില്‍ മുഴുവനുണ്ട് ഈ പ്രശ്‌നം

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (13:27 IST)

ഇന്ത്യയില്‍ വ്യാപകമായി ഇന്‍സ്റ്റഗ്രാം ഉപയോഗിക്കാന്‍ ബുദ്ധിമുട്ട്. ഇന്ത്യയ്ക്ക് പുറത്ത് ചില രാജ്യങ്ങളിലും ഇന്‍സ്റ്റഗ്രാം പണി മുടക്കിയിട്ടുണ്ട്. വാട്‌സ്ആപ്, ഫെയ്‌സ്ബുക്ക് പോലുള്ള ആപ്പുകളുടെ പ്രവര്‍ത്തനത്തില്‍ ബുദ്ധിമുട്ടൊന്നും അനുഭവപ്പെടുന്നില്ല. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഡിവൈസുകളില്‍ ലക്ഷകണക്കിനു ആളുകള്‍ക്ക് ഇന്‍സ്റ്റഗ്രാം ലോഡ് ആകുന്നില്ല. ഇന്ന് രാവിലെ 11.02 മുതല്‍ ഇന്‍സ്റ്റഗ്രാം ആപ് സെര്‍വര്‍ ലോഡ് ആകാന്‍ ഇന്ത്യയില്‍ ബുദ്ധിമുട്ട് നേരിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 45 ശതമാനം ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. 33 ശതമാനം ആളുകള്‍ പ്രശ്‌നം നേരിടുന്നത് ഇന്‍സ്റ്റഗ്രാം വെബ്‌സൈറ്റിലാണ്. 22 ശതമാനം ആളുകള്‍ തങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാം ഉപയോഗിക്കാന്‍ പ്രശ്‌നമൊന്നും ഇല്ലെന്നും അവകാശപ്പെടുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :