കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (15:59 IST)
സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതിക. ഇന്‍സ്റ്റഗ്രാമില്‍ പുതുതായി തുടങ്ങിയ അക്കൗണ്ടില്‍ ഒറ്റ ദിവസം കൊണ്ട് തന്നെ 15 ലക്ഷത്തില്‍ കൂടുതല്‍ ഫോളോവേഴ്‌സിനെയാണ് താരത്തിന് ലഭിച്ചത്.
ഹിമാലയന്‍ യാത്രയ്ക്കിടെ എടുത്ത ചിത്രങ്ങളാണ് നടി ആദ്യമായി പങ്കുവെച്ചത്. എന്റെ പൊണ്ടാട്ടി എന്നെ വിളിച്ചു കൊണ്ടാണ് ഭാര്യയെ
സൂര്യ സ്വാഗതം ചെയ്തത്.
'പൊന്‍മഗള്‍ വന്താല്‍' എന്ന ചിത്രമായിരുന്നു നടിയുടെ ഒടുവിലായി പുറത്തിറങ്ങിയത്. ഉടന്‍ പിറപ്പ് എന്നൊരു ചിത്രം റിലീസിന് ഒരുങ്ങുകയാണ്.