1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Patriot Ticket Booking Started

Patriot Ticket Booking Started: 'പേട്രിയറ്റ്' ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

മേയ് ഒന്നിനാണ് ചിത്രം വേൾഡ് വൈഡായി റിലീസ് ചെയ്യുന്നത്

Patriot Ticket Booking Started, Mammootty and Mohanlal, Patriot Movie Book my show
Patriot

Patriot Ticket Booking Started: മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന 'പേട്രിയറ്റ്' സിനിമയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ആദ്യ മണിക്കൂറിൽ മികച്ച പ്രതികരണമാണ് ബുക്കിങ്ങിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ബുക്ക് മൈ ഷോയിൽ 10,000 മുകളിലാണ് ഇപ്പോൾ ബുക്കിങ് കാണിക്കുന്നത്. ഇന്ത്യൻ സമയം രാവിലെ ഒൻപതിനാണ് ബുക്കിങ് ഓപ്പണായത്. 
 
മേയ് ഒന്നിനാണ് ചിത്രം വേൾഡ് വൈഡായി റിലീസ് ചെയ്യുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വൻ താരനിര അണിനിരക്കുന്നു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് റിലീസ്. 
 
ആദ്യ ഷോ രാവിലെ 9.15 നാണ് നടക്കുക. പുലർച്ചെ ഷോ നടത്താൻ ഫാൻസ് അസോസിയേഷനുകൾ ആലോചിച്ചിരുന്നെങ്കിലും മമ്മൂട്ടിയുടെ അനുമതി ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. പുലർച്ചെയുള്ള ഫാൻസ് ഷോകൾക്കു നേരത്തെയും മമ്മൂട്ടി എതിരായിരുന്നു. 
അടുത്ത ലേഖനം
Patriot Booking: മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന 'പേട്രിയറ്റ്' ബുക്കിങ് നാളെ മുതൽ