1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Enforcement directorate seizes veena vijayan phone notice will sent for questioning

വീണാ വിജയന്റെ ഫോണ്‍ പിടിച്ചെടുത്ത് ഇഡി, ചോദ്യം ചെയ്യാന്‍ സമന്‍സ് അയക്കും

Veena Vijayan
സിഎംആര്‍എല്‍- എക്‌സലോജിക് ഇടപാടിലെ റെയ്ഡിന് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ വിജയന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമന്‍സ് അയക്കുമെന്ന് റിപ്പോര്‍ട്ട്. പരിശോധനയില്‍ വീണ വിജയന്റെ ഫോണ്‍ പിടിച്ചെടുത്തതായി ഇ ഡി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സ്വത്തുവിവരങ്ങള്‍ അടക്കമുള്ളവയിലും പരിശോധനയുണ്ടാവും.  സമന്‍സിനെതിരെ വീണ കോടതിയില്‍ പോയാല്‍ അക്രമസംഭവങ്ങള്‍ ചൂണ്ടിക്കാട്ടി കടുത്ത നിലപാട് എടുക്കാനാണ് ഇഡിയുടെ തീരുമാനം.
 
ഇന്നലെ തിരുവനന്തപുരത്തെ പിണറായി വിജയന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ ഉപകരണങ്ങളുടെ കൂട്ടത്തിലാണ് വീണ വിജയന്റെ ഫോണും ഇഡി പിടിച്ചെടുത്തത്. പിടിച്ചെടുത്ത രേഖകളുടെയും ഡിജിറ്റല്‍ ഉപകരണങ്ങളുടെയും പരിശോധനയ്ക്ക് ശേഷമാകും ചോദ്യം ചെയ്യലിനായി വീണയ്ക്ക് നോട്ടീസ് അയക്കുക. ഹാജരായില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് ഇഡി കടക്കാനും സാധ്യതയുണ്ട്. ഇഡി റെയ്ഡിനിടെ പ്രതിഷേധമുണ്ടായതിനാല്‍ മൊഴി രേഖപ്പെടുത്താനായില്ലെന്നാകും ഇഡി കോടതിയെ ബോധ്യപ്പെടുത്തുക.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇഡി - വിഡി - മോദി കൂട്ടുക്കെട്ടുണ്ടായോ?, വരും ദിവസങ്ങളിൽ വ്യക്തത വരുമെന്ന് എം എ ബേബി