1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammootty Mohanlal movie reshooting will start soon

Mammootty Mohanlal Mahesh Narayanan Movie: മമ്മൂട്ടി-മോഹൻലാൽ കോംബോ ഉടൻ പൂർത്തീകരിക്കും, കുഞ്ചാക്കോ ബോബന് വേണ്ടി തിരക്കഥ പൊളിച്ചെഴുതും?

നയൻതാര നായികയാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ പുനരാരംഭിക്കും.

Mammootty
മലയാളത്തിലെ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ് മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം. ഏകദേശം 12 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. മമ്മൂട്ടിയാണ് നായകൻ. ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിലാണ് മോഹൻലാൽ എത്തുക. ഈ ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിട്ടില്ല. നയൻതാര നായികയാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ പുനരാരംഭിക്കും.
 
ആറു മാസം നീണ്ടു നിൽക്കുന്ന ഷെഡ്യൂളുകൾ പ്ലാൻ ചെയ്‌തെങ്കിലും, ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മെഗാസ്റ്റാർ സിനിമയിൽ നിന്ന് ഇടവേളയെടുത്തതോടെ ഷൂട്ട് നിർത്തിവച്ചു. ഉടൻ തന്നെ ഷൂട്ടിങ് വീണ്ടും തുടങ്ങും. ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച്, മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. ചിത്രത്തിന്റെ പോസ്റ്ററുകൾ അടക്കമുള്ള അപ്‌ഡേറ്റുകൾ സംവിധായകനും സംഘവും തയ്യാറാക്കി കഴിഞ്ഞു എന്നാണ് അറിയാൻ കഴിയുന്നത്.
 
ആരോഗ്യ പ്രശ്നങ്ങൾ കാരണം ഇടവേളയെടുത്ത മമ്മൂട്ടി, ഷൂട്ടിങ് തിരക്കുകളിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ്. വിശ്രമം കഴിഞ്ഞെത്തുന്ന മമ്മൂട്ടി ആദ്യം പൂർത്തിയാക്കുക മഹേഷ് നാരായണൻ സിനിമയാകും. മഹേഷ് നാരായണൻ ചിത്രത്തിന്റെ സെറ്റിലേക്ക് മമ്മൂട്ടി തിരിച്ചെത്തിയാൽ, അധികം വൈകാതെ തന്നെ മോഹൻലാലും ജോയിൻ ചെയ്‌തേക്കും. ഇപ്പോൾ പുറത്തുവരുന്ന റിപോർട്ടുകൾ ശരിയാണെങ്കിൽ, സൂപ്പർതാരങ്ങൾ ഒന്നിച്ചുള്ള സീനുകളിൽ ചിലത് ഇനിയും ചിത്രീകരിക്കാൻ ബാക്കി ഉണ്ട്. 
 
തിരക്കഥയിൽ ചില മാറ്റങ്ങൾ വരുത്തുമെന്നും അതുപ്രകാരം കുഞ്ചാക്കോ ബോബന് കൂടുതൽ സ്‌ക്രീൻ സ്‌പേസ് ലഭിക്കുമെന്നും സൂചനയുണ്ട്.  എന്നാൽ സംവിധായകൻ മഹേഷ് നാരായണൻ ഇത് വരെ ഔദ്യോഗികമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല. 
അടുത്ത ലേഖനം
രാജ് നിധിമൊരു ഭാര്യയെ ഡിവോഴ്സ് ചെയ്തിട്ടില്ല, മറ്റൊരാളുടെ ഭർത്താവിനെയാണോ സമാന്ത സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത്?