അനുബന്ധ വാര്‍ത്തകള്‍
- Patriot Ticket Booking Started: 'പേട്രിയറ്റ്' ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
- Patriot Booking: മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന 'പേട്രിയറ്റ്' ബുക്കിങ് നാളെ മുതൽ
- മമിതയായിരുന്നില്ല, കര സിനിമയില്‍ ധനുഷിന്റെ നായികയായി ആദ്യം പരിഗണിച്ചത് മറ്റൊരു നടിയെ
- സന്തോഷ് ട്രോഫിക്ക് ശേഷം നിവിനുമായി ഗ്യാങ്ങ്സ്റ്റർ കോമഡി ചിത്രമൊരുക്കാൻ വിപിൻ ദാസ്
- ജനനായകൻ നഷ്ടമായാൽ നിർമാതാവിനായി വിജയ് മറ്റൊരു ചിത്രത്തിൽ കൂടി അഭിനയിച്ചേക്കും, കഥ ആലോചിക്കാൻ നിർദേശം
Mohanlal - Suchithra Mohanlal Love Story: 'എനിക്ക് മോഹൻലാലിനെ കല്യാണം കഴിക്കണം'; സൂപ്പർതാരത്തിന്റെ ജീവിതത്തിലേക്ക് സുചിത്ര എത്തിയത് ഇങ്ങനെ
മോഹൻലാലിന്റെയും സുചിത്രയുടെയും കുടുംബങ്ങൾ തമ്മിൽ ആലോചിച്ചാണ് വിവാഹം നടത്തിയത്
Mohanlal - Suchithra Mohanlal Love Story: മോഹൻലാലിന്റെ സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും താങ്ങും തണലുമായി എന്നും ഒപ്പമുള്ള വ്യക്തിയാണ് ജീവിതപങ്കാളി സുചിത്ര. 1988 ഏപ്രിൽ 28 നാണ് മലയാള സിനിമാലോകം ഒന്നടങ്കം ആശംസകളുമായി എത്തിയ മോഹൻലാലിന്റെ വിവാഹം നടക്കുന്നത്. ഇരുവരുടെയും 38-ാം വിവാഹവാർഷികമാണ് ഇന്ന്. സിനിമാ തിരക്കുകളെല്ലാം മാറ്റിവച്ച് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ പരമാവധി ശ്രമിക്കുന്ന വ്യക്തി കൂടിയാണ് ലാൽ.
മോഹൻലാലിന്റെയും സുചിത്രയുടെയും കുടുംബങ്ങൾ തമ്മിൽ ആലോചിച്ചാണ് വിവാഹം നടത്തിയത്. എന്നാൽ, അതിനിടയിൽ രസകരമായ ചില സംഭവങ്ങളും നടന്നിട്ടുണ്ട്. ഒരിക്കൽ സുചിത്ര തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്.
അതായത് മോഹൻലാലിനോട് സുചിത്രയ്ക്ക് പ്രണയമായിരുന്നു. ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയുന്ന പോലെ സുചിത്രയുടെ മനസിൽ മോഹൻലാലിന്റെ കള്ളച്ചിരി സ്ഥാനം പിടിച്ചിരുന്നു. ആ വൺസൈഡ് പ്രണയമാണ് പിന്നീട് വിവാഹത്തിൽ എത്തിയത്.
'ചെന്നൈയിൽ ഒരു വിവാഹ വേളയിലാണ് ഞാൻ ചേട്ടനെ ആദ്യമായി കാണുന്നത്. അതിനുമുൻപ് അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിരുന്നു. എനിക്ക് നല്ല ഇഷ്ടമായിരുന്നു അവയെല്ലാം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തി ഞാൻ പറഞ്ഞു; എനിക്ക് മോഹൻലാലിനെ കല്യാണം കഴിക്കണം. സുകുമാരിച്ചേച്ചി വഴിയാണ് എല്ലാ കാര്യങ്ങളും അന്വേഷിച്ച് പറഞ്ഞുറപ്പിച്ചത്' - സുചിത്ര ഓർക്കുന്നു.
സുചിത്രയുടെ വീട്ടുകാർ ആദ്യം നടി സുകുമാരി വഴിയാണ് കാര്യങ്ങൾ തിരക്കിയത്. സുകുമാരി മോഹൻലാലിന്റെ കുടുംബവുമായി സംസാരിക്കുകയായിരുന്നു. അങ്ങനെയാണ് സിനിമാലോകം ആഘോഷമാക്കിയ ആ വിവാഹം നടന്നത്.