അനുബന്ധ വാര്‍ത്തകള്‍
- വീണാ വിജയന്റെ ഫോണ്‍ പിടിച്ചെടുത്ത് ഇഡി, ചോദ്യം ചെയ്യാന്‍ സമന്‍സ് അയക്കും
- മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഓടിയൊളിച്ച് മുഖ്യമന്ത്രി
- ഇഡി റെയ്ഡില്‍ സംഘര്‍ഷം ഉണ്ടാകും; പോലീസ് ഇന്റലിജന്‍സ് മുന്നറിയിപ്പുകള്‍ അവഗണിച്ചെന്ന് ആരോപണം
- ഇത്തവണ പെരുന്നാളിനു ക്ഷേമ പെൻഷനില്ല; സർക്കാർ വാഗ്ദാനം പാഴ് വാക്ക് !
- Pinarayi Vijayan: 'പഴയ പാർട്ടി സെക്രട്ടറി തിരിച്ചുവന്നിരിക്കുന്നു'; ഇഡി റെയ്ഡിൽ പിണറായിയെ വാഴ്ത്തി ദേശീയ മാധ്യമങ്ങൾ
ഇഡി - വിഡി - മോദി കൂട്ടുക്കെട്ടുണ്ടായോ?, വരും ദിവസങ്ങളിൽ വ്യക്തത വരുമെന്ന് എം എ ബേബി
ദില്ലിയില്‍ ഇഡി ആസ്ഥാനത്തേക്ക് സിപിഎം നടത്തിയ മാര്‍ച്ചിന് പിന്നാലെ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
മുന്‍ മുഖ്യമന്ത്രിയായ പിണറായി വിജയന്റെ വീട്ടില്‍ ഇഡി ഇന്നലെ നടത്തിയ റെയ്ഡിന് പിന്നില്‍ വിഡി- ഇഡി- മോദി കൂട്ടുക്കെട്ടാണെന്ന സംശയം ആവര്‍ത്തിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഇക്കാര്യം തുടര്‍ ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമാകുമെന്നും എം എ ബേബി പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാം. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും. ദില്ലിയില്‍ പ്രതിഷേധം തടഞ്ഞ നടപടി ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം ആരോപിച്ചു.
ദില്ലിയില്‍ ഇഡി ആസ്ഥാനത്തേക്ക് സിപിഎം നടത്തിയ മാര്‍ച്ചിന് പിന്നാലെ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയനെതിരായ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. മുഴുവന്‍ നേതാക്കളെയും അറസ്റ്റ് ചെയ്ത് നീക്കിയപ്പോള്‍ പി ബി അംഗമായ വിജു കൃഷ്ണനെ പോലീസ് വലിച്ചിഴച്ചിരുന്നു.