1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Patriot Ticket Booking

Patriot Booking: മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന 'പേട്രിയറ്റ്' ബുക്കിങ് നാളെ മുതൽ

മേയ് ഒന്നിനാണ് ചിത്രം വേൾഡ് വൈഡായി റിലീസ് ചെയ്യുന്നത്

Patriot
Patriot

Patriot Booking: മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന 'പേട്രിയറ്റ്' സിനിമയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് നാളെ ആരംഭിക്കും. ഇന്ത്യൻ സമയം രാവിലെ ഒൻപത് മുതലാണ് ബുക്ക് മൈ ഷോ അടക്കമുള്ള ആപ്പുകളിലൂടെ ബുക്കിങ് നടക്കുക. 
 
മേയ് ഒന്നിനാണ് ചിത്രം വേൾഡ് വൈഡായി റിലീസ് ചെയ്യുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വൻ താരനിര അണിനിരക്കുന്നു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് റിലീസ്. 
 
ആദ്യ ഷോ രാവിലെ 9.15 നാണ് നടക്കുക. പുലർച്ചെ ഷോ നടത്താൻ ഫാൻസ് അസോസിയേഷനുകൾ ആലോചിച്ചിരുന്നെങ്കിലും മമ്മൂട്ടിയുടെ അനുമതി ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. പുലർച്ചെയുള്ള ഫാൻസ് ഷോകൾക്കു നേരത്തെയും മമ്മൂട്ടി എതിരായിരുന്നു. 
അടുത്ത ലേഖനം
ചാര്‍ളി കണ്ട് ഫാനായി പോയി, എന്നെങ്കിലും നേരില്‍ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു, ദുല്‍ഖറിന്റെ കട്ട ഫാനെന്ന് വെളിപ്പെടുത്തി തെലുങ്ക് നടി