അനുബന്ധ വാര്‍ത്തകള്‍
- Fuel Price India : ഇന്ധനവില വീണ്ടും വർധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികൾ, 2 രൂപ വരെ ഇനിയും കൂടും
- ഇന്ധനവില രണ്ട് രൂപ കൂടി ഉടൻ വർധിപ്പിക്കും
- ഇങ്ങനെയെങ്കിൽ അടുത്തയാഴ്ച മുതൽ ഓട്ടം നിർത്തും: ഇന്ധനവില വർധനവ് കാരണം കനത്ത നഷ്ടമെന്ന് സ്വകാര്യബസുടമകൾ
- പെട്രോൾ വില ഇനിയും കൂടുമോ?, ലിറ്ററിന് 17 മുതൽ 18 രൂപ വരെ നഷ്ടമാകുമെന്ന് എണ്ണകമ്പനികൾ
- 'മെലഡി ഷോക്ക്'; രാജ്യത്ത് ഇന്ധനവില വീണ്ടും ഉയർത്തി
20 ശതമാനം എഥനോൾ: മൈലേജ് കുറയുന്നതായി സർവേ, പഴയ വാഹനങ്ങൾക്ക് പ്രശ്നങ്ങൾ കൂടുതൽ
കാറുകളിലും ഇരുചക്രവാഹനങ്ങളിലും സ്ഥിതി സമാനമാണെന്ന് 'ലോക്കല്‍ സര്‍ക്കിള്‍സ്' പുറത്തുവിട്ട സര്‍വേയില്‍ പറയുന്നു.
രാജ്യത്ത് നിരത്തുകളിലുള്ള പഴയ പെട്രോള്‍ വാഹനങ്ങളില്‍ പകുതിയിലും 20 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ഉപയോഗിക്കുന്നത് വഴി മൈലേജ് കുറയുന്നതായി സര്‍വേ. കാറുകളിലും ഇരുചക്രവാഹനങ്ങളിലും സ്ഥിതി സമാനമാണെന്ന് 'ലോക്കല്‍ സര്‍ക്കിള്‍സ്' പുറത്തുവിട്ട സര്‍വേയില്‍ പറയുന്നു.
2022ല്‍ അല്ലെങ്കില്‍ അതിന് മുന്‍പ് വാങ്ങിയ വാഹനങ്ങള്‍ക്കാണ് പ്രശ്നം കൂടുതല്‍. അസാധാരണമായ രീതിയില്‍ എഞ്ചിന് തെയ്മാനം സംഭവിക്കുന്നുവെന്നാണ് പത്തില്‍ 3 പേരും പറയുന്നത്. ഏപ്രില്‍ 1 മുതല്‍ 20 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോളാണ് രാജ്യത്ത് ലഭിക്കുന്നത്.