ഓസ്കറിൽ മികച്ച നടൻ മൈക്കിൾ ബി. ജോർദൻ, നടി ജെസ്സി ബക്ലി; മികച്ച ചിത്രമായി 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ'
വെപ്പൺസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മുതിർന്ന നടി എമി മാഡിഗണെയാണ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടത്
oscar award winners
മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ഓസ്കർ വേദിയിൽ ആദ്യം പ്രഖ്യാപിച്ചത്. വെപ്പൺസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മുതിർന്ന നടി എമി മാഡിഗണെയാണ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഓട്ടം ദുറാൾഡ് ആർകപോ, സിന്നേഴ്‌സിലൂടെ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഛായാഗ്രഹണത്തിന് ഓസ്കർ നേടുന്ന ആദ്യ വനിതയും ആദ്യ കറുത്ത വർഗക്കാരിയുമാണ് ഇവർ.
മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും സിന്നേഴ്സ് സ്വന്തമാക്കി. തിരക്കഥക്കു പുറമെ മികച്ച നടൻ, ക്യാമറ, മ്യൂസിക് സ്കോർ തുടങ്ങി നാലു പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. ഹോളിവുഡിലെ ഡോൾബി തീയറ്ററിലാണ് ചടങ്ങുകൾ നടന്നത്. 24 വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഇന്ത്യൻ സമയം പുലർച്ചെ 4.30 ന് റെഡ് കാർപെറ്റ് പരിപാടിയോടെയായിരുന്നു തുടക്കം.